ലണ്ടന്‍ ? പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശം വന്നതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ ~വിന്‍ഡ്സര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് രാജകുമാരനെ അറസ്റ്റ് ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 66~ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ അറസ്റ്റിലായത്. സര്‍ക്കാരിലെ ഔദ്യോഗിക രേഖകള്‍ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു.
വെബ്സൈറ്റില്‍ പേര് അപ്രത്യക്ഷം, പിന്നില്‍ എപ്സ്റ്റീന്‍ ?: ബില്‍ ഗേറ്റ്സ് എഐ ഉച്ചകോടിക്കെത്തില്ല
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിന്റെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സറിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നല്‍കുന്നത് ആന്‍ഡ്രൂവിനും തടസ്സമില്ലെന്ന് രാജകീയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.

Comments: